08 May 2024 Wednesday

മുള്ളൻകൊല്ലിയില്‍ കൂട്ടിൽ അകപ്പെട്ട കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി

ckmnews


 വയനാട് മുള്ളൻകൊല്ലി വനമൂലികയിൽ കൂട്ടിൽ അകപ്പെട്ട WWL 127 കടുവയെ തൃശൂർ മൃഗശാലയിലേക്ക് മാറ്റി. ഇന്ന് രാവിലെ 7.30 യോടെയാണ് കടുവയെ മൃഗശാലയിലെ കൂട്ടിലേക്ക് മാറ്റിയത്. ആറു വയസ്സുള്ള കടുവയുടെ മുൻ പല്ല് നഷ്ടപെട്ടിട്ടുണ്ട്. വയനാട് സൗത്ത് ഡി എഫ് ഒ ഷജ്ന കരീമിന്റെ നേതൃത്വത്തിലുള്ള വനം വകുപ്പ് സംഘമാണ് കടുവയെ തൃശൂരിലെത്തിച്ചത്. ഇതോടെ മൃഗശാലയിലെ കടുവകളുടെ എണ്ണം അഞ്ചായി.