09 May 2024 Thursday

കൊച്ചിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു; രണ്ടു പേർ പിടിയിൽ

ckmnews



കൊച്ചി: പള്ളുരുത്തി കച്ചേരിപ്പടിയിൽ കൊലക്കേസ് പ്രതിയെ കുത്തിക്കൊന്നു. ഏലൂർ കാഞ്ഞിരക്കുന്നത്ത് വീട്ടിൽ ലാൽജു (40) ആണ് മരിച്ചത്. സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഫാജിസ് , അച്ചു എന്നിവരാണ് പോലീസ് പിടിയിലായത്. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലോടെയാണ് സംഭവം. ലാൽജുവിനൊപ്പമുണ്ടായിരുന്ന പള്ളുരുത്തി സ്വദേശി ജോജിയെയും കുത്തിയശേഷം ഫാജിസ് കടന്നുകളയുകയായിരുന്നു.‌പരിക്കേറ്റ ജോജി ആശുപത്രിയിൽ ചികിൽസയിലാണ്.

2021-ൽ കുമ്പളങ്ങിയിൽ ആന്റണി ലാസർ എന്ന യുവാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാംപ്രതിയാണ് മരിച്ച ലാൽജു. ബന്ധുവീട്ടിൽ നിന്നാണ് ഫാരിസിനെയും കൂട്ടാളിയേയും പൊലീസ് പിടികൂടിയത്.