08 May 2024 Wednesday

കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമായി തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍

ckmnews

കാറില്‍ കടത്താന്‍ ശ്രമിച്ച മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവുമായി തൃശൂരില്‍ രണ്ട് പേര്‍ പിടിയില്‍ 


തൃശൂര്‍ |  കുതിരാനില്‍ ആഡംബര കാറില്‍ കടത്താന്‍ ശ്രമിച്ച ലഹരി മരുന്നുകളുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.തൃശൂര്‍ പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്നു മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും പിടിച്ചെടുത്തു. ദേശീയ പാതയില്‍ ആഡംബര കാര്‍ വളഞ്ഞാണ് ഇരുവരേയും പിടികൂടിയത്. പീച്ചി പോലീസും ലഹരി വിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്