09 May 2024 Thursday

എക്സൈസ് മാസപ്പടി ആരോപണം; അന്വേഷണം ആരംഭിച്ചു

ckmnews


തൃശ്ശൂർ: എക്സൈസ് ഉദ്യോഗസ്ഥർ മാസപ്പടി വാങ്ങുന്നു എന്ന ബാറുടമകളുടെ ആരോപണത്തിൽ അന്വേഷണം ആരംഭിച്ചു. എക്സൈസ് കമ്മീഷണർക്കാണ് അന്വേഷണ ചുമതല. എക്സൈസ് മന്ത്രി എം ബി രാജേഷാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അന്വേഷണത്തെ ബാറുടമകളുടെ സംഘടന സ്വാഗതം ചെയ്തു. ബാറുടമകളുടെ സംഘടനയുടെ തൃശ്ശൂർ, ഇരിഞ്ഞാലക്കുട മേഖല യോഗത്തിലാണ് എക്സൈസ് ഉദ്യോസ്ഥർ മാസപ്പടി വാങ്ങുന്നുവെന്ന ചർച്ച ഉയർന്നത്.



ഇനി മുതൽ ഉദ്യോസ്ഥർക്ക് മാസപ്പടി നൽകില്ലെന്ന് യോഗത്തിൽ തീരുമാനിച്ചു. ഇതു സംബന്ധിച്ചാണ് അന്വേഷണം ആരംഭിച്ചത്. എക്സൈസ് കമീഷ്ണർ അന്വേഷണം തുടങ്ങി കഴിഞ്ഞു. എക്സൈസ് കമീഷ്ണർക്ക് കൈമാറുമെന്ന് ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽസ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പത്മദാസ് പറഞ്ഞു.

ഓരോ ബാറുടമയും 30,000 രൂപ വീതം കൊല്ലത്തിൽ 12 തവണ മാസപ്പടിയായി നൽകേണ്ടി വരുന്നു എന്നായിരുന്നു സംഘടനയ്ക്ക് ലഭിച്ച പരാതി. തുടർന്നാണ് മാസപ്പടി നൽകില്ല എന്ന തീരുമാനത്തിലേക്ക് സംഘടന എത്തിയത്. പ്രാഥമിക വിവരങ്ങൾ തേടിയ എക്സൈസ് മന്ത്രി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദാന്വേഷണത്തിന് നിർദ്ദേശം നൽകിയത്.