09 May 2024 Thursday

കുറുമ്പാച്ചി മലയില്‍ കയറിയ ബാബുവിന്റെ അമ്മയും സഹോദരനും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ckmnews



പാലക്കാട്: അമ്മയും മകനേയും മരിച്ച നിലയില്‍ കണ്ടെത്തി. മലമ്പുഴ ചെറാട് സ്വദേശി റഷീദ (46), മകന്‍ ഷാജി (23) എന്നിവരെയാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. പാലക്കാട് കുറുമ്പാച്ചി മലയില്‍ കയറിയ ബാബുവിന്റെ അമ്മയാണ് മരിച്ചത്.


മലമ്പുഴ കടുക്കാംകുന്ന് പാലത്തിന് സമീപത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍ . ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. കുടുംബ പ്രശ്‌നങ്ങളാവാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പൊലീസ് കരുതുന്നത്.