08 May 2024 Wednesday

കാണികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി; മലപ്പുറത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്

ckmnews


മലപ്പുറം: വാണിയമ്പലത്ത് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ കൂട്ടത്തല്ല്. കാണികള്‍ തമ്മിലുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. നെല്ലികുത്തും പെരുമ്പാവൂരും തമ്മിലായിരുന്നു മത്സരം. മത്സരത്തിനിടെ കാണികള്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയായിരുന്നു. വാണിയമ്പലത്ത് നടന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനല്‍ മത്സരത്തിന് ശേഷമായിരുന്നു സംഘര്‍ഷം.

ഇന്നലെ രാത്രി 10.30 നാണ് സംഭവം ഉണ്ടായത്. ഏറെ നേരത്തെ സംഘർഷം പൊലീസ് എത്തിയാണ് അവസാനിപ്പിച്ചത്. പത്തോളം പേർക്ക് സംഭവത്തിൽ പരുക്കേറ്റു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.