23 March 2023 Thursday

ഇടുക്കി നരിയംപറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടർന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു

ckmnews

ഇടുക്കി: ഇടുക്കി നരിയംപറയിൽ ഓട്ടോ ഡ്രൈവറുടെ പീഡനത്തിനിരയായതിനെ തുടർന്ന് ദേഹത്ത് തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി മരിച്ചു. 17 വയസുള്ള ദളിത് പെൺകുട്ടിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങിയത്.നരിയമ്പാറയിൽ ഓട്ടോഡ്രൈവറായ യുവാവ് പ്രണയം നടിച്ച് പെൺകുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. കഴിഞ്ഞ 23 നാണ് പെൺകുട്ടി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. പെൺകുട്ടി ആത്മഹത്യാശ്രമം നടത്തിയതോടെ പ്രതി പൊലീസിന് കീഴടങ്ങിയിരുന്നു.