09 May 2024 Thursday

ഡല്‍ഹിയിലെ പെയിന്‍റ് ഫാക്ടറിയില്‍ പൊട്ടിത്തറി, പിന്നാലെ തീപിടിത്തം; 11 പേര്‍ മരിച്ചു

ckmnews


വടക്കന്‍ ഡല്‍ഹിയിലെ ദയാല്‍പുറിലെ പെയ്ന്‍റ് ഫാക്ടറിയിലുണ്ടായ തീപിടിത്തത്തില്‍ 11 പേര്‍ മരിച്ചു. സംഭവസ്ഥലത്ത് നിന്നും  കത്തിക്കരിഞ്ഞ നിലയില്‍ മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. മറ്റുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം തുടരുകയാണ്. അപകട കാരണം വ്യക്തമല്ല.

വ്യാഴാഴ്ച വൈകുന്നരേം അഞ്ചരയോടെയാണ് തീപിടിത്തമുണ്ടായതായി സന്ദേശമെത്തിയതെന്ന് അഗ്നിരക്ഷാസേന അറിയിച്ചു. ഫാക്ടറിയില്‍ നിന്നും വലിയ പൊട്ടിത്തെറിയുടെ ശബ്ദം കേട്ടിരുന്നുവെന്നും പിന്നാലെ വലിയ തീനാളങ്ങള്‍ ഉയരുന്നതാണ് കണ്ടെതെന്നും ദൃക്സാക്ഷികള്‍ പൊലീസില്‍ അറിയിച്ചു. രാത്രി ഒന്‍പത് മണിയോടെയാണ് തീ പൂര്‍ണമായും അണയ്ക്കാനായത്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണെന്നും അപകടത്തിന്‍റേതടക്കം കൂടുതല്‍ വിവരങ്ങള്‍ പിന്നാലെ പുറത്തുവിടുമെന്നും പൊലീസ് വ്യക്തമാക്കി