09 May 2024 Thursday

ഗുരുവായൂരില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവം; ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം

ckmnews


തൃശൂര്‍: ഗുരുവായൂരില്‍ ആനയെ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന് ഹൈക്കോടതിയുടെ വിമര്‍ശനം. ആനക്കൊട്ടയില്‍ നടക്കുന്നത് ദേവസ്വം ബോര്‍ഡ് അറിയുന്നുണ്ടോ? ആര്‍ക്കൊക്കെ എതിരെ ദേവസ്വം ബോര്‍ഡ് നടപടിയെടുത്തു? ദൃശ്യങ്ങള്‍ പുറത്തുവന്നപ്പോള്‍ അല്ലേ ദേവസ്വം സംഭവം അറിഞ്ഞത് എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

ഗുരുവായൂർ ആനക്കോട്ടയിലെ ആനകളെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ജയലളിത നടയ്ക്കിരുത്തിയ കൃഷ്ണയെയും കേശവൻ കുട്ടിയേയും പാപ്പാൻമാര്‍ അടിക്കുന്നത് പുറത്തുവന്ന ദൃശ്യങ്ങളില്‍ കാണാം. ഇതിനു പിന്നാലെ കൃഷ്ണ, കേശവൻ കുട്ടി എന്നീ ആനകളുടെ പാപ്പാന്മാർക്ക് സസ്പെൻഷൻ നല്‍കിയിരുന്നു.


ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ അന്വേഷണം തുടങ്ങി. പിന്നാലെ രണ്ട് പാപ്പാന്‍മാരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. ക്ഷേത്രം അതേസമയം പുറത്തുവന്നത് പുതിയ ദൃശ്യങ്ങൾ അല്ലെന്നാണ് ആനക്കോട്ടയുടെ വിശദീകരണം. ആനയെ ഡോക്ടർമാരെത്തി പരിശോധിച്ചു.