08 May 2024 Wednesday

ഉത്സവത്തിന് കൊണ്ട് പോവുന്നതിനിടെ ആനയെ കൊണ്ട് പോയ ലോറിയില്‍ എതിരെ വന്ന ലോറി ഇടിച്ചു കുളക്കാടൻ കുട്ടികൃഷ്ണന്‍റെ’കൊമ്പ് അറ്റുപോയി

ckmnews

ഉത്സവത്തിന് കൊണ്ട് പോവുന്നതിനിടെ ആനയെ കൊണ്ട് പോയ ലോറിയില്‍ എതിരെ വന്ന ലോറി ഇടിച്ചു


കുളക്കാടൻ കുട്ടികൃഷ്ണന്‍റെ’കൊമ്പ് അറ്റുപോയി


വാഹനാപകടത്തിൽ പെട്ട് ആനയുടെ കൊമ്പറ്റു. ആനയുമായി പോവുകയായിരുന്ന ലോറിക്ക് എതിരെ വന്ന ലോറിയിൽ കൊമ്പുകൾ തട്ടുകയായിരുന്നു.തൃശൂർ ചാവക്കാട് മണത്തലയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം നടന്നത്.കൊളക്കാടൻ കുട്ടികൃഷ്ണൻ എന്ന ആനയുടെ കൊമ്പാണ് അടർന്നു പോയത്.ഇടത്തേ കൊമ്പ് പൂർണമായി അറ്റുവീഴുകയും വലത്തേ കൊമ്പ് പൊട്ടിപോവുകയും ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. ഇടിച്ച ലോറി നിർത്താതെ പോയി.