09 May 2024 Thursday

ആറ്റുകാൽ പൊങ്കാല; തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം

ckmnews


തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാലയോട് അനുബന്ധിച്ച് തിരുവനന്തപുരത്ത് മദ്യശാലകൾക്ക് നിരോധനം. തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലും വെള്ളാർ വാർഡിലുമാണ് നിരോധനം. ഈ മാസം 24ന് വൈകിട്ട് 6 മുതൽ 25 വൈകിട്ട് 6 വരെയാണ് നിരോധനം.


ആറ്റുകാൽ ഭഗവതിക്ഷേത്രത്തിലെ പൊങ്കാല ഉത്സവം 17-ന് തുടങ്ങും. ഉത്സവത്തിന്റെ ക്രമീകരണങ്ങൾ ക്ഷേത്ര ട്രസ്റ്റിന്റെയും വിവിധ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ അവസാന ഘട്ടത്തിലാണ്. നഗരമെങ്ങും ഉത്സവത്തിനുള്ള തയ്യാറെടുപ്പ് തുടങ്ങി.


മൺകലങ്ങളും ഇഷ്ടികകളും പ്രധാന കവലകളിൽ എത്തിത്തുടങ്ങി. വിവിധ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വഴിയോരത്ത് അലങ്കാരങ്ങളും വന്നുതുടങ്ങി.17-ന് രാവിലെ എട്ടിന് ദേവിയെ കാപ്പുകെട്ടി കുടിയിരുത്തുന്നതോടെ ആരംഭിക്കുന്ന ഉത്സവം 27-ന് സമാപിക്കും. ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റംപാട്ട് അവതരണത്തിനും 17-ന് തുടക്കമാകും.