08 May 2024 Wednesday

ഉത്രാളിപ്പൂരം വെടിക്കെട്ട്; ദേശങ്ങൾ ധാരണയായി

ckmnews


വടക്കാഞ്ചേരി : ഉത്രാളിക്കാവ് പൂരത്തിന്റെ വെടിക്കെട്ട് കാര്യത്തിൽ ദേശങ്ങൾ തമ്മിൽ ധാരണയായി. പൂരത്തിന്റെ പുറപ്പാട് ദിവസം പങ്കാളിത്ത ദേശങ്ങൾ ഒന്നിച്ച് വെടിക്കെട്ട് നടത്തും.

സാമ്പിൾ വെടിക്കെട്ട് ഇത്തവണ വടക്കാഞ്ചേരി ദേശമാണ് കത്തിക്കുക. പൂരം ദിവസം എങ്കക്കാട് ദേശവും പൂരപ്പിറ്റേന്ന് പുലർച്ചെ കുമരനെല്ലൂരും വെടിക്കെട്ട് നടത്തും.

2000 കിലോ സൂക്ഷിക്കാൻ അനുമതിയുള്ള മാഗസിൻ ഉത്രാളിക്കാവിനോട് ചേർന്ന് ദേശങ്ങൾ സജ്ജമാക്കിയിട്ടുണ്ട്.

ജില്ലാ ഭരണകൂടത്തിന് വെടിക്കെട്ടിന്റെ അനുമതിക്കായി നൽകിയ അപേക്ഷയിൽ വിവിധ വകുപ്പുകളുടെ പരിശോധന ആരംഭിച്ചു.

ഫെബ്രുവരി 27-നാണ് പൂരം. ഫെബ്രുവരി 20-നാണ് പറപുറപ്പാട്.