09 May 2024 Thursday

മലപ്പുറത്ത് വയോധികനെ കണ്ണിൽ മുളകുപൊടി വിതറി ക്രൂരമായി മർദിച്ചു;ഓട്ടിസം ബാധിതനായ മകനും മർദനം

ckmnews

മലപ്പുറം: മഞ്ചേരിയിൽ വയോധികനെ കണ്ണിൽ മുളകുപൊടി ക്രൂരമായി മർദിച്ചു. മഞ്ചേരി കാരപ്പറമ്പ് സ്വദേശി 65കാരനായ ഉണ്ണി മുഹമ്മദിനെയാണ് അടുത്ത ബന്ധുവായ ആൾ ക്രൂരമായി മർദിച്ചത്. ഉണ്ണി മുഹമ്മദിന്റെ ഭാര്യക്കും ഓട്ടിസം ബാധിതനായ മകനും മർദനത്തിൽ പരിക്കേറ്റു.


സ്ഥലം സംബന്ധിച്ച തർക്കത്തെ തുടർന്ന് ബന്ധുവാണ് മർദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് പറഞ്ഞു. കണ്ണിൽ മുളക് പൊടി വിതറിയ ശേഷമാണ് മർദ്ദിച്ചതെന്ന് ഉണ്ണി മുഹമ്മദ് ആരോപിച്ചു. ബന്ധു യൂസഫും മകൻ റാഷിനുമാണ് തന്നെ മർദ്ദിച്ചതെന്നും ഇയാൾ പറയുന്നു.