09 May 2024 Thursday

മലയാളി സിആർപിഎഫ് ഉദ്യോഗസ്ഥൻ ആർ സൂരജിന് മരണാനന്തര ബഹുമതിയായി സർവോത്തം ജീവൻ രക്ഷാ പതക്

ckmnews


ന്യൂഡൽഹി: മലയാളി സിആർപിഎഫ് ഉദ്യോഗസ്ഥൻ ആർ സൂരജിന് സർവോത്തം ജീവൻ രക്ഷാ പതക്. മരണാന്തര ബഹുമതിയായാണ് പുരസ്കാരം. സൂരജ് ഉൾപ്പടെ മൂന്ന് പേർക്ക് മരണാനന്തര ബഹുമതിയായി സർവ്വോത്തം ജീവൻ രക്ഷാ പതക് നൽകി. ഏഴ് പേർക്ക് ഉത്തം ജീവൻ രക്ഷാ പതക് നൽകി ആദരിച്ചു. മലയാളികളായ ജസ്റ്റിൻ ജോർജ്, വിൽസൺ എന്നിവർ ഉൾപ്പടെ 21 പേർക്ക് ജീവൻ രക്ഷാ പതക് നൽകി ആദരിച്ചു.

വിശിഷ്ട സേവനത്തിന് കേരള പൊലീസില്‍ നിന്ന് രണ്ടുപേർക്ക് രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ ലഭിച്ചു. എക്സൈസ് കമ്മീഷണർ മഹിപാൽ യാദവ്, എ ഡിജിപി ഗോപേഷ് അഗ്രവാൾ എന്നിവർക്കാണ് മെഡൽ. അഗ്നിശമന സേനയിൽ നിന്ന് വിശിഷ്ട സേവനത്തിന് വിജയകുമാർ എഫിനും മെഡൽ ലഭിച്ചു. സ്തുത്യർഹ സേവനത്തിന് കേരളത്തിൽ നിന്ന് 11 പേർക്കാണ് മെഡൽ.


ഐജി എ അക്ബർ, എസ്പിമാരായ ആർ ഡി അജിത്ത്, വി സുനിൽകുമാർ, എസ്പി ഷീൻ തറയിൽ, ഡിവൈഎസ്പി സുനിൽകുമാർ, എഎസ്പി വി സുഗതൻ, ഡിവൈഎസ്പി സലീഷ് എൻഎസ്, എഎസ്ഐ രാസകൃഷ്ണപിള്ള കെ കെ, എഎസ്ഐ ബി സുരേന്ദ്രൻ, ഇൻസ്‌പെക്ടർ പി ജ്യോതീന്ദ്രകുമാർ, എഎസ്ഐ കെ മിനി എന്നിവരാണ് കേരളത്തിൽ നിന്നും സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹരായത്.

സ്തുത്യർഹ സേവനത്തിന് അഗ്നിശമന സേനയിൽ നിന്ന് നാല് പേർക്കാണ് മെഡൽ ലഭിച്ചത്. ജിജി എൻ, പി പ്രമോദ്, അനിൽ കുമാർ എസ്, അനിൽ പി എന്നിവരാണ് മെഡല്‍ നേട്ടത്തിന് അര്‍ഹരായത്.