08 May 2024 Wednesday

പട്രോളിങ്ങിനിടെ ചോദ്യംചെയ്ത എസ്.ഐ.യെ കടിച്ചു; കാര്‍ യാത്രക്കാരന്‍ പിടിയില്‍

ckmnews


ബീരാഞ്ചിറ(മലപ്പുറം): രാത്രി പട്രോളിങ്ങിനിടെ റോഡരികില്‍ കാറിലിരിക്കുന്നയാളെ കണ്ട് ചോദ്യംചെയ്ത ഗ്രേഡ് എസ്.ഐ. ഉദയരാജിന്റെ കൈക്ക് കടിച്ചു പരിക്കേല്‍പ്പിച്ചു. അക്രമംകാണിച്ച മംഗലം സ്വദേശി കുയിച്ചയില്‍ അജയ (45) നെ തിരൂര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ തിരൂര്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.

ഞായറാഴ്ച രാത്രി 12-നാണ് സംഭവം. എസ്.ഐ. ഉദയരാജ് പട്രോളിങ് നടത്തുമ്പോള്‍ അജയന്‍ കാറിലിരിക്കുകയായിരുന്നു. ഇതു ചോദ്യംചെയ്തതോടെ വാക്കേറ്റമുണ്ടാകുകയും കൈക്ക് കടിക്കുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു. എസ്.ഐ. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി.