08 May 2024 Wednesday

ഭൂമി തരംമാറ്റുന്നതിന് കൈക്കൂലി; വില്ലേജ് ഓഫീസറും ഫീല്‍സ് അസിസ്റ്റന്റും വിജിലന്‍സ് പിടിയില്‍

ckmnews



കോണത്തുകുന്ന്(തൃശ്ശൂര്‍): കൈക്കൂലി വാങ്ങുന്നതിനിടെ വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തിലെ തെക്കുംകര വില്ലേജ് ഓഫീസര്‍ സാദിഖ്, താത്കാലിക ഫീല്‍ഡ് അസിസ്റ്റന്റ് ഹാരിസ് എന്നിവര്‍ പിടിയില്‍ 3,500 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലന്‍സിന്റെ പിടിയിലായത്. കോണത്തുകുന്ന് സ്വദേശി നല്‍കിയ പരാതിയിലാണ് നടപടി.

ഭൂമി തരംമാറ്റുന്നതിനുള്ള റിപ്പോര്‍ട്ട് നല്‍കുന്നതിനായി എത്തിയ ഇരുവരും സ്ഥലം പരിശോധിച്ചശേഷം റിപ്പോര്‍ട്ട് ഓണ്‍ലൈനായി ആര്‍.ഡി.ഒ.യ്ക്ക് സമര്‍പ്പിക്കാന്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നു. വിജിലന്‍സ്സംഘത്തില്‍ ഡിവൈ.എസ്.പി. കെ.സി. സേതു, ഇന്‍സ്‌പെക്ടര്‍മാരായ സജിത്ത്കുമാര്‍, ജയകുമാര്‍, സുദര്‍ശനന്‍, സി.പി.ഒ.മാരായ വിബീഷ്, സൈജു സോമന്‍, ഗണേഷ്, സുധീഷ്, അരുണ്‍, ലിജോ, രഞ്ജിത്, ഡ്രൈവര്‍ രതീഷ് എന്നിവരാണുണ്ടായിരുന്നത്.