09 May 2024 Thursday

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്സ് ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ചു യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു

ckmnews



വളാഞ്ചേരി:ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ടൂറിസ്സ് ബസ്സ് നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.വട്ടപ്പാറ മേലെ വളവിൽ ചൊവ്വാഴ്ച രാവിലെ 7 മണിയോടെയാണ്  അപകടം.30 ഓളം അയ്യപ്പഭക്തർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മരത്തിൽ ഇടിച്ച് നിൽക്കുകയായിരുന്നു.ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നാണ്  പ്രാഥമിക നിഗമനം.ശബരിമലയിൽ നിന്ന് തീർത്ഥാടകരുമായി താമരശ്ശേരിയിലേക് പോവുകയായിരുന്ന ബസ്സാണ് അപകടത്തിൽ പെട്ടത്.