08 May 2024 Wednesday

ഇൻസ്റ്റഗ്രാം പരിചയം, തിരൂരിൽനിന്ന് നെടുങ്കണ്ടത്ത് എത്തി; 14-കാരിയെ മലമുകളിൽവെച്ച് പീഡിപ്പിക്കാൻശ്രമം

ckmnews


നെടുങ്കണ്ടം: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 14 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം തിരൂര്‍ പടിഞ്ഞാറേക്കര ചെറിയച്ചംവീട്ടില്‍ മുഹമ്മദ് ഇസ്മായില്‍ (25) ആണ് പിടിയിലായത്.

മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് ഇസ്മായില്‍ പത്താം ക്ലാസുകാരിയെ ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടത്. കഴിഞ്ഞ ദിവസം മലപ്പുറത്തുനിന്ന് നെടുങ്കണ്ടത്ത് എത്തിയ ഇയാള്‍ പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. ആളൊഴിഞ്ഞ മലമുകളില്‍ എത്തിക്കുകയും പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നുവെന്ന് കുട്ടി മൊഴി നല്‍കി. കുട്ടിയെ കാണാതായതോടെ മാതാപിതാക്കള്‍ നെടുങ്കണ്ടം പോലീസില്‍ വിവരം അറിയിച്ചു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മലപ്പുറം തിരൂര്‍ മേഖലയില്‍ സൗണ്ട് ആന്‍ഡ് ലൈറ്റ് സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പ്രതിയെ നെടുങ്കണ്ടം കോടതി റിമാന്‍ഡ് ചെയ്തു. നെടുങ്കണ്ടം സി.ഐ. ജെര്‍ലിന്‍ വി.സ്‌കറിയയുടെ നേതൃത്വത്തിലാണ് അറസ്റ്റുചെയ്തത്