09 May 2024 Thursday

മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പ്; എസ്എഫ്ഐക്ക് തിരിച്ചടി

ckmnews

കൊച്ചി : മലയാള സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പില്‍ എസ്എഫ്ഐക്ക് തിരിച്ചടി. മുഴുവൻ സീറ്റിലും എസ്എഫ്ഐ എതിരില്ലാതെ ജയിച്ചത് ഹൈക്കോടതി റദ്ദാക്കി. വീണ്ടും തിരഞ്ഞെടുപ്പ് രണ്ടാഴ്ചക്കുള്ളിൽ നടത്തണമെന്ന് കോടതി ഉത്തരവിട്ടു.


എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹർജിയിൽ ജസ്റ്റിസ് സി പി മുഹമ്മദ്‌ നിയാസിൻ്റേതാണ് ഉത്തരവ്. ഒരാഴ്ചക്കകം സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിക്കണമെന്നും കോടതി നിർദേശിച്ചു.