09 May 2024 Thursday

ട്യൂഷന് പോയ 14കാരിയെ ആക്രമിച്ച് പരിക്കേൽപ്പിച്ച് സ്വർണ കമ്മലുകൾ കവർന്നു

ckmnews



കൊല്ലത്ത് ട്യൂഷന് പോയ വിദ്യാർത്ഥിനിക്ക് നേരെ ആക്രമണം. കൊട്ടാരക്കര ഓയൂരിൽ രാവിലെ 6.30ഓടെയാണ് സംഭവം. ഓയൂർ കുരിശുംമൂട് സ്വദേശിനിയായ 14 കാരിക്കെതിരെയാണ് ആക്രമണമുണ്ടായത്. ട്യൂഷന് പോകുകയായിരുന്ന വുദ്യാർത്ഥിനിയുടെ പിന്നിൽ നിന്നും ആരോ ആക്രമിക്കുകയും സ്വർണ കമ്മലുകൾ മോഷ്ടിച്ചു കടന്നുകളയുകയുമായിരുന്നു.

ആക്രമണത്തിൽ കുട്ടിയുടെ തല സമീപത്തെ വൈദ്യുത പോസ്റ്റിൽ ഇടിക്കുകയും ബോധ രഹിതയായി നിലത്തു വീഴുകയും ചെയ്തു. സംഭവം അറിഞ്ഞെത്തിയ നാട്ടുകാരാണ് കുട്ടിയുടെ വീട്ടുകാരെയും പൊലീസിനെയും വിവരമറിയിച്ചത്. പരിക്കേറ്റ വിദ്യാർത്ഥിനിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂയപ്പള്ളി പൊലീസ് കേസെടുത്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.