09 May 2024 Thursday

ഭീതിയുടെ മന, ചിരിയില്‍ ഒളിപ്പിച്ച നിഗൂഢതയുമായി മമ്മൂട്ടി: ഭ്രമയുഗം ടീസര്‍ പുറത്ത്

ckmnews


കൊച്ചി: കഥാപാത്രങ്ങളുടെ തെരഞ്ഞെടുപ്പിലൂടെ സമീപകാലത്ത് സിനിമാപ്രേമികളെ ഞെട്ടിച്ചുകൊണ്ടിരിക്കുന്ന താരമാണ് മമ്മൂട്ടി. വൈവിധ്യമുള്ളതും ഗംഭീരവുമായ ഒരുപിടി ചിത്രങ്ങളാണ് കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി അദ്ദേഹത്തിന്‍റേതായി പുറത്തെത്തിക്കൊണ്ടിരിക്കുന്നത്. പുതുവര്‍ഷത്തിലും അതിന് മാറ്റമൊന്നുമില്ല. തികച്ചും വ്യത്യസ്തമായ ഒന്നാണ് മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ ആദ്യ റിലീസ് ആയി എത്തുക. ഭൂതകാലം എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകന്‍ രാഹുല്‍ സദാശിവന്‍ ഒരുക്കുന്ന ഭ്രമയുഗം ആണ് അത്. ചിത്രത്തിന്‍റെ ടീസര്‍ പുറത്തിറങ്ങി.