08 May 2024 Wednesday

വിയ്യൂർ സെൻട്രൽ ജയിലിൽ ചക്ക വിളവെടുപ്പ് നടന്നു

ckmnews


തൃശ്ശൂർ : വിയ്യൂരിർ സെൻട്രൽ ജയിലിൽ മണ്ണുത്തി ലയൺസ് ക്ലബ്ബ് വിതരണംചെയ്ത വിയറ്റ്നാം സൂപ്പർ ഏളി എന്ന ഇനം പ്ലാവുകളിൽനിന്നുള്ള ആദ്യത്തെ വിളവെടുപ്പ് നടത്തി. 300 പ്ലാവിൻ തൈകളാണ് ജയിൽ അങ്കണത്തിൽ നട്ടിരുന്നത്. വിളവെടുപ്പ് ജയിൽ വകുപ്പ് ഡി.െഎ.ജി. പി. അജയകുമാർ നിർവഹിച്ചു.


മണ്ണുത്തി ലയൺസ് ക്ലബ്ബിന്റെ പ്രതിനിധി എം.ആർ. രാധാകൃഷ്ണൻ, സെൻട്രൽ ജയിൽ സൂപ്രണ്ട് എസ്. സജീവ്, അതിസുരക്ഷാ ജയിൽ സൂപ്രണ്ട് ടി.ആർ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.