08 May 2024 Wednesday

തുണിയിൽ മുക്കുന്ന നിറംചേർത്ത് മിഠായി വിൽപന ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്

ckmnews

തുണിയിൽ മുക്കുന്ന നിറംചേർത്ത് മിഠായി വിൽപന


ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി ഭക്ഷ്യ സുരക്ഷാ വകുപ്പ്


തിരൂർ ബി.പി. അങ്ങാടി നേർച്ച ആഘോഷസ്ഥലത്ത് വിൽപ്പനയ്ക്കുവെച്ച മിഠായികളിൽ ആരോഗ്യത്തിന് ഹാനികരമായ നിറം ഉപയോഗിച്ചതായി കണ്ടെത്തി.ഭക്ഷ്യസുരക്ഷാ വകുപ്പ് ചോക്ക് മിഠായി നിർമ്മാണ കേന്ദ്രങ്ങളിൽ നത്തിയ റെയ്ഡിൽ തുണികളിൽ മുക്കുന്ന റോഡമിൻ ബി എന്ന നിറപ്പൊടിയാണ് പിടികൂടിയത്.മലപ്പുറം ജില്ലാ ഭക്ഷ്യസുരക്ഷാ അസി. കമ്മിഷണർ സുജിത്ത് പെരോര,തിരൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ എം.എൻ. ഷംസിയ, പൊന്നാനി ഭക്ഷ്യസുരക്ഷാ ഓഫീസർ എസ്. ധന്യ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്.ഒരു ലക്ഷത്തോളം രൂപ പിഴ ചുമത്തി. സാമ്പിൾ കോഴിക്കോട് റീജണൽ അനലറ്റിക്കൽ ലാബിൽ പരിശോധനക്കയച്ചു.എന്നാൽ ആരും ഇതേവരെ ഈ നിറം ഉപയോഗിച്ച് മിഠായി നിർമ്മിക്കരുതെന്ന് യാതൊരു മുന്നറിയിപ്പും തന്നിട്ടില്ലെന്നാണ് നിർമ്മാതാക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്ക് നൽകി യ വിശദീകരണം