09 May 2024 Thursday

ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു

ckmnews


ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണുമരിച്ചു. നോയിഡയിൽ നിന്നുള്ള വികാസ് നേ​ഗി എന്ന മുപ്പത്തിനാലുകാരനാണ് മരിച്ചത്. ഹൃദയ​ഘാതം മൂലമാണ് മരണമെന്ന് റിപ്പോർട്ട്. യുവാവ് ​ഗ്രൗണ്ടിൽ കുഴഞ്ഞുവീഴുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

റണ്ണെടുക്കാൻ മറുവശത്തേക്ക് ഓടിയെത്തുന്നതിനിടെ പാതിവഴിയിൽ വച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ മറ്റു കളിക്കാർ ചേർന്ന് സി.പി.ആർ. നൽകി. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. വികാസിന് മറ്റ് ആരോ​ഗ്യപ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പ്രാഥമികനി​ഗമനം.


ക്രിക്കറ്റ് സ്ഥിരമായി കളിച്ചിരുന്നയാളാണ് വികാസ് എ‍ഞ്ചിനിയർ കൂടിയാണ്. പോസ്റ്റ്മോർട്ടത്തിനൊടുവിലാണ് മരണകാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായത്.