08 May 2024 Wednesday

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ല സമ്മേളനം ജനുവരി ഏഴിന് എടവണ്ണപ്പാറ പ്രസ് ക്ലബ് ഹാളിൽ നടക്കും

ckmnews

കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ല സമ്മേളനം ജനുവരി ഏഴിന് എടവണ്ണപ്പാറ പ്രസ് ക്ലബ് ഹാളിൽ നടക്കും


കേരള മീഡിയ പേഴ്സൺസ് യൂണിയൻ മലപ്പുറം ജില്ല സമ്മേളനം ജനുവരി ഏഴിന് എടവണ്ണപ്പാറ പ്രസ് ക്ലബ് ഹാളിൽ വെച്ച് നടക്കുമെന്ന് സംഘാടകക സമിതി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സമ്മേളനം ഇടി മുഹമ്മദ് ബഷീർ എംപി ഉദ്ഘാടനം ചെയ്യും.ടി.വി ഇബ്രാഹീം എം.എൽ എ.കെഎംപിയു സംസ്ഥാന പ്രസിഡണ്ട് റഫീഖ് തിരുവനന്തപുരം ,ജനറൽ സെക്രട്ടറി സുബീഷ് ഇരിട്ടി, ട്രഷറർ ഷാഫി ചങ്ങരംകുളം തുടങ്ങി സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും സമ്മേളനത്തിൽ പങ്കെടുക്കും.ഒമ്പത് മണിക്ക് എടവണ്ണപ്പാറ പ്രസ് ക്ലബ് പ്രസിഡണ്ടും സീനിയർ പത്രപ്രവർകനുമായിരുന്ന യുകെ മുഹമ്മദലി പതാക ഉയർത്തുന്നതോടെ പരിപാടിക്ക് തുടക്കമാകും .മാധ്യമ സെമിനാറുകൾ ചർച്ചകൾ ,മൽസരങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ സമ്മേളനത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.സംഘടക സമിതി ചെയർമാൻ ഉമറലി ശിഹാബ് ,കൺവീനർ അൻവർ ഷരീഫ് ,പബ്ലിസിറ്റി ചെയർമാൻ നൗഷാദ് വടപ്പാറ , പ്രോഗ്രാം കമ്മിറ്റി കൺവീനർ ഫസൽ , ഫുഡ് കമ്മിറ്റി കൺവീനർ പ്രിത്യുൻ പുളിക്കൽ തുടങ്ങിയവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.