09 May 2024 Thursday

താമരശ്ശേരി ചുരത്തില്‍ യുവാവിനെ ആക്രമിച്ച് 68 ലക്ഷവും കാറും തട്ടിയെടുത്തു; ഒരാള്‍കൂടി പിടിയില്‍

ckmnews


താമരശ്ശേരി: താമരശ്ശേരി ചുരത്തില്‍ പട്ടാപ്പകല്‍ കാര്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ ആക്രമിച്ച് 68 ലക്ഷംരൂപയും മൊബൈല്‍ഫോണും ഉള്‍പ്പെടെ കാര്‍ തട്ടിയെടുത്ത് കടന്നുകളഞ്ഞ സംഭവത്തില്‍ ഒരാള്‍കൂടി പിടിയില്‍. തൃശ്ശൂര്‍ മാള കുറ്റിപുഴക്കാരന്‍ വീട്ടില്‍ സിജില്‍ സലീം(29)നെയാണ് കോഴിക്കോട് റൂറല്‍ എസ്.പി.യുടെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘവും താമരശ്ശേരി പോലീസും ചേര്‍ന്ന് പിടികൂടിയത്. കവര്‍ച്ചാസംഘം സഞ്ചരിക്കാനുപയോഗിച്ച ജീപ്പ് സഹിതം ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മാളയില്‍വെച്ച് സിജില്‍ സലീം പിടിയിലാവുന്നത്

സിജിലിനെയും അയാളുടെതന്നെ ഉടമസ്ഥതയിലുള്ള വാഹനവും അന്വേഷണസംഘം ചൊവ്വാഴ്ച രാവിലെ താമരശ്ശേരി പോലീസ് സ്റ്റേഷനിലെത്തിച്ചു. ഇന്‍സ്‌പെക്ടര്‍ എ. സായൂജ് കുമാറിന്റെ നേതൃത്വത്തില്‍ താമരശ്ശേരി പോലീസ് അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.