09 May 2024 Thursday

കോട്ടയത്ത് ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ckmnews


കോട്ടയം കറുകച്ചാൽ തൊണ്ണശേരിയിൽ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പത്തനംതിട്ട വെണ്ണിക്കുളം പടുതോട് മേച്ചേരിൽ വീട്ടിൽ സജിയുടെ മകൻ അതുൽ (23) ആണ് മരിച്ചത്. ഇന്ന് രാവിലെ 7.30 നായിരുന്നു അപകടം. അതുൽ സഞ്ചരിച്ച ബൈക്കിൽ എതിർ ദിശയിൽ നിന്നും എത്തിയ ടോറസ് ലോറി ഇടിക്കുകയായിരുന്നു.