09 May 2024 Thursday

അടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാന്‍ പോയ 10 വയസുകാരനെ മര്‍ദിച്ചു; അയല്‍വാസിക്കെതിരെ പൊലീസ് കേസ്

ckmnews


കൊച്ചി: തൃപ്പൂണിത്തുറയിൽ 10 വയസുകാരനെ അയൽവാസി മർദിച്ച സംഭവത്തില്‍ അയല്‍വാസിക്കെതിരെ പൊലീസ് കേസെടുത്തു. ബാലന്‍ എന്നയാള്‍ക്കെതിരെയാണ് മരട് പൊലീസ് കേസെടുത്തത്. കുട്ടിയെ നീണ്ട കമ്പി കൊണ്ട് അടിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഇന്ന് ആശുപത്രിയിലെത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് കേസെടുത്തത്. ഇന്നലെയാണ് കുട്ടിയെ മര്‍ദിച്ചത്.

കളിക്കുന്ന സമയത്ത് തൊട്ടടുത്ത വീട്ടിലേക്ക് വീണ പന്തെടുക്കാൻ പോയ സമയത്താണ് കുട്ടിയെ മർദിച്ചതെന്നാണ് പരാതി. കുട്ടിയെ നീണ്ട പട്ടിക കൊണ്ടാണ് അടിച്ചതെന്നും പറയുന്നു. മർദനത്തിൽ കുട്ടിയുടെ കാലിന്‍റെ എല്ലിന് പൊട്ടലുണ്ട്. തൃപ്പൂണിത്തുറ സ്വദേശി നവീനാണ് മർദനമേറ്റത്. അതേ സമയം, കുട്ടി മതിൽ ചാടിയപ്പോൾ പരിക്കേറ്റതെന്നാണ് പൊലീസ് നേരത്തെ പറഞ്ഞിരുന്നത്. എന്നാല്‍ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലും കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലും അയല്‍വാസിക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.