08 May 2024 Wednesday

സാക്ഷിയുടെ "സാഹിത്യ അക്കാദമിക്കൊരു പൂമരം" കാമ്പയിൻ സംഘടിപ്പിച്ചു

ckmnews

തൃശൂർ : കലാ സാഹിത്യ സാംസ്കാരിക സംഘടനയായ സാക്ഷിയുടെ നേതൃത്വത്തിൽ സാഹിത്യ അക്കാദമിക്കൊരു പൂമരം ക്യാമ്പയിന്റെ ഭാഗമായികേരള സാഹിത്യ അക്കാദമിയുടെ കവാടത്തിൽ പൂന്തോട്ടം നിർമ്മാണം നടത്തി.പരിപാടിയോട് അനുബന്ധിച്ച് സെമിനാറും, ചർച്ചകളും,ഉപഹാര സമരപ്പണങ്ങളും നടന്നു .കേരള സർക്കാർ എഴുത്തച്ഛന്‍ പുരസ്‌കാരംനേടിയ കഥാകൃത്ത്ഡോ. എസ്.കെ വസന്തൻ  ചെടി നട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

വൈസ് പ്രസിഡന്റ് കെ.ജി ബാബുരാജ് അദ്ധ്യക്ഷതവഹിച്ചു .

സാമൂഹിക പ്രവർത്തകൻകരീം പന്നിത്തടം മുഖ്യാതിഥിയായിരുന്നു.ജനറൽ സെക്രട്ടറി അനസ്ബിപദ്ധതി വിശദീകരണം നടത്തി.

അക്കാദമി സെക്രട്ടറി അബൂബക്കർ സാമൂഹിക സാംസ്കാരിക രംഗങ്ങളിലെ 

സാക്ഷിയുടെ ഇടപെടലുകൾക്കും സഹിത്യ അക്കാദമിയിൽ നടത്തിയ പൂന്തോട്ട നിർമ്മാണത്തിന് നന്ദി പറഞ്ഞ് സാക്ഷി പ്രവർത്തകർക്കൊപ്പം മധുരം വിളമ്പി.

ഷൈലജാ സീന, സരിതാ മത്തായി, ദാസ് ഭട്ടതിരി,

ലളിതാ വിജയൻ, രാമവാര്യർ, എളവൂർ വിജയൻ, പ്രസാദ്, ശ്രീദേവി മോഹൻ , രാജൻ കൂട്ടാല, മുഹമ്മദ് പട്ടിക്കര,നാടൻ പാട്ട് കലാകാരൻ സലിലൻ വെളളാനിൽഎന്നിവർ ചെടികൾ നട്ട്ആശംസകളർപ്പിച്ചു .