09 May 2024 Thursday

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു

ckmnews

പിറവത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു


കൊച്ചി: പിറവത്ത് ഭാര്യയെ വെട്ടിക്കൊന്നശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കക്കാട്ട് നെടിയാനിക്കുഴി തറമറ്റത്ത് വീട്ടില്‍ ബേബി, ഭാര്യ സ്മിത എന്നിവരാണ് മരിച്ചത്.രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്.ഞായറാഴ്ച പുലര്‍ച്ചെയോടെയാണ് ഭാര്യ സ്മിതയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ബേബി ജീവനൊടുക്കിയത്.ഇവരുടെ രണ്ട് പെണ്‍മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട് . ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ഇവരുടെ പരുക്ക് ഗുരുതരമല്ല എന്നാണ് വിവരം