09 May 2024 Thursday

മഞ്ചേരി നഗരസഭ കൗണ്‍സിലറുടെ കൊലപാതക കേസിലെ പ്രതിക്ക് വെട്ടേറ്റു

ckmnews



മഞ്ചേരി: മലപ്പുറം മഞ്ചേരി നഗരസഭ കൗൺസിലറെ കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വെട്ടേറ്റു. നെല്ലിക്കുത്ത് സ്വദേശി ഷുഹൈബ് എന്ന കൊച്ചുവിനാണ് വെട്ടേറ്റത്. വെള്ളിയാഴ്ച രാത്രി 12ഓടെയാണ് നെല്ലിക്കുത്ത് സ്‌കൂളിന് സമീപത്ത് ഓട്ടോയിൽ മദ്യപിക്കുന്നതിനിടെ വെട്ടേൽക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ ഷുഹൈബിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയതിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ മഞ്ചേരി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.