09 May 2024 Thursday

ക്രിസ്മസ് നക്ഷത്രം തെളിയിക്കുന്നതിനിടെ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു

ckmnews



കൊച്ചി: വീട്ടിൽ ക്രിസ്മസ് നക്ഷത്രം തെളിയിക്കുന്നതിനിടെ ഗൃഹനാഥൻ വൈദ്യുതാഘാതമേറ്റ് മരിച്ചു. അരൂർ പഞ്ചായത്ത് എട്ടാം വാർഡിൽ പൊടിയേരി ജോസ് (60) ആണ് മരിച്ചത്. ക്രിസ്മസിന്‍റെ തലേദിവസം വീട്ടുമുറ്റത്ത് നക്ഷത്രവിളക്ക് തെളിയിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്.


നക്ഷത്രം തെളിയിക്കാൻ ശ്രമിക്കുന്നതിനിടെ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ഇതിന് പിന്നാലെ ഹൃദയാഘാതമുണ്ടായ ജോസ് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ ഉടൻ തന്നെ നെട്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ മരണം സംഭവിച്ചിരുന്നു.