09 May 2024 Thursday

39 ദിവസത്തെ ശബരിമല വരുമാനത്തിൽ ഇടിവ്, ആകെ വരുമാനം 204 കോടി; ദേവസ്വം ബോർഡ്

ckmnews


39 ദിവസത്തെ ശബരിമല വരുമാനത്തിൽ ഇടിവെന്ന് ദേവസ്വം ബോർഡ്. കുത്തക ലേലവും എണ്ണിത്തീരാത്ത കാണിക്കയും കൂടിവരുമ്പോൾ വരുമാനം വർധിക്കുമെന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി. ശബരിമലയിലെ നടവരവിൽ കഴിഞ്ഞ വർഷത്തേക്കാൾ 18 (18,67,93,546) കോടിയുടെ കുറവാണ് ഉണ്ടായതെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.

കുറവ് സാങ്കേതികം മാത്രമാണെന്നും പി എസ് പ്രശാന്ത് മാധ്യമങ്ങളോട് പറഞ്ഞു. തീർഥാടനം വിജയകരമായി പൂർത്തിയാക്കാൻ സഹായിച്ച എല്ലാ വകുപ്പുകൾക്കും നന്ദി. കഴിഞ്ഞ 39 ദിവസത്തെ ശബരിമലയിലെ നടവരവിന്റെ കണക്കാണിത്. നടവരവിലെ ആകെ വരുമാനം 204 കോടി (204,30,76,704) ആണ്.


കഴിഞ്ഞ വർഷം 222 കോടി രൂപയായിരുന്നു (2,22,98,70,250) ലഭിച്ചത്. നിരവധി തവണ ആവശ്യപ്പെട്ടിട്ടും കോടതി പമ്പയിൽ പമ്പയിൽ പാർക്കിംഗ് അനുവദിക്കാത്തത് സങ്കടകരമാണെന്നും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റെ പറഞ്ഞു.