09 May 2024 Thursday

13-കാരിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചു; പോക്‌സോ കേസില്‍ 56-കാരന് ഇരട്ടജീവപര്യന്തം

ckmnews

പുനലൂര്‍: പതിമ്മൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ 56-കാരന് വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തവും 15 വര്‍ഷം കഠിനതടവും 70,000 രൂപ പിഴയും. പുനലൂര്‍ ഐക്കരക്കോണം തെക്കേവിള പുത്തന്‍വീട്ടില്‍ രഘുവിനാണ് ശിക്ഷ.


പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് കോടതി സ്‌പെഷ്യല്‍ ജഡ്ജി ടി.ഡി.ബൈജുവാണ് വിധി പ്രസ്താവിച്ചത്. അതിജീവിതയ്ക്ക് മൂന്നുലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശയും ചെയ്തു. സ്‌കൂള്‍ വിദ്യാര്‍ഥിനിയായ കുട്ടിയെ 2016-ലും 2017-ലുമായി പലതവണ പീഡിപ്പിച്ചെന്നാണ് കേസ്. പുനലൂര്‍ എസ്.ഐ.യായിരുന്ന ജെ.രാജീവ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍ ബിനു വര്‍ഗീസാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.