09 May 2024 Thursday

ടൂറിന് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി

ckmnews

ടൂറിന് പോകാൻ പണം നൽകിയില്ല; പ്ലസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കി


തിരുവനന്തപുരത്ത് പ്ലസ് വൺ വിദ്യാർത്ഥിനി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. നാവായിക്കുളം കുടവൂർ ചാന്നാരുകോണം ലക്ഷ്മി വിലാസത്തിൽ ശ്രീലക്ഷ്മി ( 17) ആണ് മരിച്ചത്. ടൂറിന് പോകാൻ പണം നൽകാത്തതിനാണ് വിദ്യാർത്ഥിനി ജീവനൊടുക്കിയതെന്നാണ് വിവരം.കഴിഞ്ഞദിവസം വൈകുന്നേരമായിരുന്നു സംഭവം നടന്നത്. ഞെക്കാട് ഗവ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയാണ് ശ്രീലക്ഷ്മി.