09 May 2024 Thursday

പുതുവത്സര സമ്മാനം; പാചക വാതകത്തിന് വില കുറച്ചു

ckmnews

ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ രാജ്യത്ത് പാചകവാതകത്തിന് വില കുറച്ചു. വാണിജ്യ സിലിണ്ടറുകള്‍ക്കാണ് വില കുറച്ചിരിക്കുന്നത്.19 കിലോ സിലിണ്ടര്‍ ഒന്നിന് 39.50 രൂപ എന്ന നിരക്കിലാണ് വിലക്കുറവ്.


വിലക്കുറവ് ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ, ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടര്‍ ഒന്നിന്റെ വില 1757.50 രൂപയാകും. അതേസമയം ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചക വാതകത്തിന്റെ വില മാറ്റമില്ലാതെ തുടരും.


വിലക്കുറവ് പ്രാബല്യത്തില്‍ വരുന്നതോടെ കൊല്‍ക്കത്തയില്‍ വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതകം സിലിണ്ടര്‍ ഒന്നിന് 1868.50 രൂപയാകും. മുംബൈയില്‍ വില 1710 രൂപയും ചെന്നൈയില്‍ 1929 രൂപയുമാകും.ഉജ്ജ്വല ഉപഭോക്താക്കള്‍ക്ക് സിലിണ്ടര്‍ ഒന്നിന് 300 രൂപ വീതം സബ്സിഡിയുണ്ട്. ഇവര്‍ക്ക് പ്രതിവര്‍ഷം 12 സിലിണ്ടറുകള്‍ക്ക് വരെ ഇളവുണ്ട്. കഴിഞ്ഞ ഓഗസ്റ്റില്‍ ഗാര്‍ഹിക പാചക വാതക വില സിലിണ്ടറിന് 200 രൂപ കുറവ് വരുത്തിയിരുന്നു.