09 May 2024 Thursday

പോലീസിന് നേരെ കെ എസ് യു പ്രവര്‍ത്തകരുടെ മുളക്പൊടി പ്രയോഗവും ചീമുട്ടയേറും

ckmnews



തിരുവനന്തപുരം:കെ എസ് യു വിന്റെ ഡിജിപി ഓഫീസ് മാർച്ചിൽ പോലീസിന് നേരെ മുളക് പൊടി പ്രയോഗവും ചീമുട്ടയേറും ഗോലിയേറും. പൊലിസിന് നേരെ പ്രവർത്തകർ ബിയർ കുപ്പി വലിച്ചെറിഞ്ഞു. കല്ലേറും ഉണ്ടായി. ഇതിനെ തുടർന്ന് പൊലിസ് ലാത്തിവീശി. പൊലിസിനെ എറിയാൻ കെ എസ് യു പ്രവര്‍ത്തകര്‍ കൊണ്ടുവന്ന ഗോലികൾ പൊലിസ് പിടിച്ചെടുത്തു.


പൊലീസ് നടപടിയില്‍ മാത്യു കുഴല്‍നാടന്‍ എംഎല്‍എക്കും കെഎസ്‍‍യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറിനും ഉള്‍പ്പെടെ പരുക്കേറ്റു.