08 May 2024 Wednesday

തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചു; മുല്ലപ്പെരിയാർ ജലനിരപ്പ് 140 അടിയിലേക്ക്

ckmnews



ഇടുക്കി: മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 140 അടിയിലേക്ക്.  ജലനിരപ്പ് 139.90 അടിക്കു മുകളിലെത്തി. 142 അടിയാണ് പരമാവധി സംഭരണ ശേഷി. തമിഴ്നാട് കൊണ്ടു പോകുന്ന വെള്ളത്തിൻറെ അളവ് കുറച്ചതാണ് ജലനിരപ്പ് ഉയരാൻ കാരണമായത്. സെക്കന്‍റിൽ 2050 ഘനയടി വെള്ള ഒഴുകിയെത്തുമ്പോൾ 300 ഘനയടിയാണ് തമിഴ്നാട് കൊണ്ടു പോകുന്നത്. ഇത്  സെക്കന്റിൽ 250 ഘനയടിയായാണ് കുറച്ചത്.