09 May 2024 Thursday

ഗവർണർ കാലിക്കറ്റ് കാമ്പസിലെത്തി കനത്ത സുരക്ഷ, ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം

ckmnews

ഗവർണർ കാലിക്കറ്റ് കാമ്പസിലെത്തി


കനത്ത സുരക്ഷ, ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ പ്രതിഷേധം



തേഞ്ഞിപ്പലം:എസ്.എഫ്.ഐ പ്രതിഷേധത്തിനിടെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ കാലിക്കറ്റ് സർവകലാശാല കാമ്പസിലെത്തി. ഡൽഹിയിൽ നിന്ന് കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ശേഷമാണ് തേഞ്ഞിപ്പലത്തെ സർവകലാശാല കാമ്പസിലേക്ക് വന്നത്. സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയത്. ഗവർണർ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് പുറത്ത് എസ്.എഫ്.ഐ നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.


നേരത്തെ, സർവകലാശാല ഗസ്റ്റ്ഹൗസ് ഉപരോധിച്ച എസ്.എഫ്.ഐ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോയുടെ നേതൃത്വത്തിലാണ് ഉപരോധസമരം തുടങ്ങിയത്. സർവകലാശാല പ്രവേശന കവാട ഭാഗത്ത് നിന്ന് ഒരുവിഭാഗം എസ്.എഫ്.ഐ പ്രവർത്തകരും മറുവശത്ത് നിന്ന് മറ്റൊരു വിഭാഗവും പ്രകടനവുമായി എത്തിയാണ് സമരം തുടങ്ങിയത്. പ്രവർത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.