09 May 2024 Thursday

മാവേലിക്കരയിൽ 6 വയസുകാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം ജയിലിലേക്ക് കൊണ്ടു പോകവേ ട്രെയിനിൽ നിന്നും ചാടി പിതാവ് ആത്മഹത്യ ചെയ്തു

ckmnews

മാവേലിക്കരയിൽ 6 വയസുകാരിയെ പിതാവ് വെട്ടിക്കൊന്ന സംഭവം


ജയിലിലേക്ക് കൊണ്ടു പോകവേ ട്രെയിനിൽ നിന്നും ചാടി പിതാവ് ആത്മഹത്യ ചെയ്തു


മാവേലിക്കര: ആറു വയസുകാരിയായ നക്ഷത്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ പിതാവ് ശ്രീമഹേഷ് ശാസ്താംകോട്ടയിൽ ട്രെയിനിൽ നിന്നും ചാടി മരിച്ചു. ആലപ്പുഴ അഡീഷണൽ സെഷൻസ് ജഡ്ജി മുൻപാകെ കുറ്റപത്രം വായിച്ചു കേൾപ്പിക്കുന്നതിനായി കൊണ്ടുവന്ന ശേഷം തിരിച്ച് തിരുവനന്തപുരം സെൻട്രൽ ജയിലിലേക്ക് കൊണ്ടു പോകവെയാണ് സംഭവം.


ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ തള്ളിമാറ്റിയ ശേഷം ട്രെയിനിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. കൊലപാതകത്തിനു പിന്നാലെ റിമാൻഡ് ചെയ്യപ്പെട്ട ശ്രീമഹേഷ് ജയിലിൽ വച്ച് ബ്ലെയ്ഡ് ഉപയോഗിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു


ജൂൺ 7 നാണ് മഴു ഉപയോഗിച്ച് ശ്രീമഹേഷ് നക്ഷത്രയെ കൊലപ്പെടുത്തിയത്.കഴുത്തിൽ വെട്ടേറ്റ കുട്ടി സ്ഥലത്തുവെച്ചു തന്നെ മരിച്ചിരുന്നു. ബഹളം കേട്ടെത്തിയ സ്വന്തം മാതാവിനെയും ശ്രീമഹേഷ് വെട്ടി പരുക്കേൽപ്പിച്ചിരുന്നു.


നക്ഷത്രയുടെ മാതാവ് 3 വർഷം മുൻപ് ആത്മഹത്യ ചെയ്തിരുന്നു. ശ്രീമഹേഷിന്‍റെ പുനർ വിവാഹത്തിന് മകൾ ഒരു തടസമാവുമെന്ന് കാട്ടിയാണ് കൊലപാതകം. സാക്ഷി വിസ്താരം ജനുവരി 16 നടക്കാനിരിക്കെയാണ് മഹേഷിന്‍റെ ആത്മഹത്യ.