09 May 2024 Thursday

ശബരിമല നടവരവില്‍ കുറവ്; 28 ദിവസത്തില്‍ വരവ് 134 കോടി രൂപ, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 കോടിയുടെ കുറവ്

ckmnews


സന്നിധാനം: ശബരിമല നടവരവില്‍ 20 കോടി രൂപയുടെ കുറവ്. 28 ദിവസത്തില്‍ 1,34,44,90,495 കോടി രൂപയാണ് ശബരിമലയില്‍ നടവരവ് ഉണ്ടായത്. കഴിഞ്ഞ വര്‍ഷം ഇത് 1,54,77,97,005 കോടി രൂപയായിരുന്നു. ഭക്തരുടെ എണ്ണത്തിൽ ഒന്നര ലക്ഷത്തിൻ്റെ കുറവാണ് ഉണ്ടായത്.

അരവണയുടെ വരവ് 61.91 കോടിയുമാണ്. കഴിഞ്ഞ വർഷം ഇത് 73.75 കോടിയായിരുന്നു. 11.84 കോടി രൂപയുടെ വ്യത്യാസമാണ് അരവണയുടെ വരവിസ്‍ മാത്രം ഉണ്ടായത്. അപ്പം വിറ്റുവരവ് 8.99 കോടി രൂപയാണ്. കഴിഞ്ഞ പ്രാവശ്യം ഇത് 9.43 കോടി രൂപയായിരുന്നു. 44.49 ലക്ഷം രൂപയുടെ വ്യത്യാസമാണ് അപ്പം വിറ്റുവരവിലുണ്ടായത്. 41.80 കോടിയാണ് കാണിക്ക വരവ്. കഴിഞ്ഞ വർഷം ഇതേ സമയത്തെ കാണിക്ക വരവ് 46.452 കോടി രൂപയായിരുന്നു. 4.65 കോടി രൂപയുടെ വ്യത്യാസമാണ് കാണിക്ക വരവില്‍ ഉണ്ടായത്.