09 May 2024 Thursday

ഗവർണറുടെ വാഹനം എസ്എഫ്ഐ പ്രവർത്തകർ ആക്രമത്തിച്ചതിൽ വിശദ അന്വേഷണത്തിന് പൊലീസ്

ckmnews



ഗവർണറുടെ വാഹനം SFI പ്രവർത്തകർ ആക്രമത്തിച്ചതിൽ വിശദ അന്വേഷണത്തിന് പൊലീസ്. പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ എഡിജിപിക്ക് നിർദേശം നൽകി. അറസ്റ്റിലായ 11 എസ്എഫ്ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ്.


വിമാനത്താവളത്തിലേക്കുള്ള യാത്രാ മധ്യേയാണ് ഗവര്‍ണറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായത്. ബേക്കറി ജങ്ഷന് സമീപത്തുവച്ച് ഗവര്‍ണറുടെ വാഹനത്തിന് മുന്നിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ എടുത്തുചാടുകയും വാഹനം നിര്‍ത്തിയപ്പോള്‍ വാഹനത്തില്‍ പ്രവര്‍ത്തകര്‍ അടിയ്ക്കുകയും ഗവര്‍ണറെ കരിങ്കൊടി കാണിക്കുകയുമായിരുന്നു.


സംഭവത്തിന് പിന്നാലെ എസ്എഫ്‌ഐ പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. ഇതോടെ കാറില്‍ നിന്ന് പുറത്തിറങ്ങി പ്രവര്‍ത്തകരോട് ഗവര്‍ണര്‍ ക്ഷോഭിച്ചു. ഇതാണോ തനിക്ക് ഒരക്കിയ സുരക്ഷയെന്ന് ഗവര്‍ണര്‍ പൊലീസിനോടും ചോദിച്ചു. തനിക്കെതിരെ മുഖ്യമന്ത്രി ഗൂഢാലോചന നടത്തിയെന്നും അദ്ദേഹമാണ് ഗുണ്ടകളെ തന്റെ അടുത്തേക്ക് അയച്ചതെന്നും ഗവര്‍ണര്‍ ആഞ്ഞടിച്ചു.