08 May 2024 Wednesday

ഫുട്ബോൾ ടൂർണമെൻറിന്റെ സ്റ്റേഡിയത്തിൽ പൂജ നടത്തി.

ckmnews



തൃശ്ശൂർ : സി.പി.എം. സംഘടിപ്പിക്കുന്ന രക്തസാക്ഷിസ്മാരക ഫുട്ബോൾ ടൂർണമെന്റിന്റെ സ്റ്റേഡിയത്തിൽ കാൽ നാട്ടിയത് പൂജ നടത്തി. 21 വർഷമായി സംഘടിപ്പിക്കുന്ന കെ.ആർ. തോമസ് സ്മാരക ഫുട്ബോൾ ടൂർണമെന്റിനാണ് ഇത്തവണ പൂജ നടത്തി കാൽ നാട്ടിയത്.


കേരളത്തിലെ പ്രധാന ടീമുകൾ പങ്കെടുക്കുന്നുണ്ട്. കൂർക്കഞ്ചേരി വലിയാലുക്കൽ ക്ഷേത്രത്തിനോടുചേർന്നുള്ള മൈതാനത്താണ് പതിവുപോലെ ഈ വർഷവും സ്റ്റേഡിയം തയ്യാറാക്കുന്നത്. രാവിലെ സ്റ്റേഡിയത്തിന് കാൽ നാട്ടിയത് പൂജാരിയെ കൊണ്ടുവന്ന് നിലവിളക്ക് തെളിയിച്ചും പൂജാദ്രവ്യങ്ങൾ ഉപയോഗിച്ചും പൂജ നടത്തിയുമാണ്. പാർട്ടി ലോക്കൽ കമ്മിറ്റിയംഗങ്ങൾ അടക്കമുള്ളവർ പങ്കെടുത്തു. പൂജ നടത്തിയത് പാർട്ടിയുടെ നേതാക്കൾ അറിഞ്ഞതോടെ വിവാദമായി.


സി.പി.എം. തൃശ്ശൂർ ഏരിയാ കമ്മിറ്റിയുടെ നിയന്ത്രണത്തിലാണ് കെ.ആർ. തോമസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ്‌ ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഡിസംബർ 17-ന് ആരംഭിച്ച് 2024 ജനുവരി അഞ്ചിന് സമാപിക്കും. സി.പി.എമ്മിന്റെ വർഗ-ബഹുജന സംഘടനകളാണ് സംഘാടനത്തിന്റെ ചുമതല മാറിമാറി നിർവഹിക്കുന്നത്. പാർട്ടിയുടെ വ്യാപാരി സംഘടനയായ വ്യവസായിസമിതിക്കാണ് ഇത്തവണത്തെ സംഘാടനച്ചുമതല. കോൺഗ്രസ് വിട്ട് സി.പി.എമ്മിലേക്ക് വന്ന വിജയ്ഹരി ആണ് വ്യാപാരി സമിതിയുടെ ജില്ലാ പ്രസിഡന്റ്. ഫുട്ബോൾ അസോസിയേഷന്റെ അംഗീകാരമുള്ള സംസ്ഥാനത്തെ തന്നെ പ്രധാന ടൂർണമെന്റുകളിൽ ഒന്നാണിത്.