09 May 2024 Thursday

സംസ്ഥാനത്ത് ആത്മഹത്യ നിരക്ക് വര്‍ധിക്കുന്നു

ckmnews

സംസ്ഥാനത്ത് ആത്മഹത്യനിരക്ക് വര്‍ധിക്കുന്നതായി നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറൊ (എന്‍സിആര്‍ബി).അപകടമരണങ്ങളും ആത്മഹത്യയും സംബന്ധിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 2022-ല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ ആത്മഹത്യകള്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനങ്ങളുടേയും കേന്ദ്രഭരണ പ്രദേശങ്ങളുടേയും പട്ടികയില്‍ കേരളം നാലാമതാണ്.


ഒരു ലക്ഷം ജനസംഖ്യയിലെ ആത്മഹത്യകള്‍ വച്ചാണ് നിരക്ക് കണക്കാക്കിയിരിക്കുന്നത്. 28.5 ആണ് കേരളത്തിലെ ആത്മഹത്യനിരക്ക്. സിക്കിമാണ് പട്ടികയില്‍ ഒന്നാമത് (43.1). ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ (42.8), പോണ്ടിച്ചേരി 10,162 ആത്മഹത്യകളാണ് 2022-ല്‍ സംസ്ഥാനത്ത് സംഭവിച്ചത്. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആത്മഹത്യകളുടെ എണ്ണത്തിന്റെ 5.9 ശതമാനവും കേരളത്തിലാണ്. 2021-ല്‍ ആത്മഹത്യകളുടെ എണ്ണം 9,549 ആയിരുന്നു. ആത്മഹത്യ ചെയ്തവരില്‍ കൂടുതലും പുരുഷന്മാരാണ്, 8,031. സ്ത്രീകളുടെ സംഖ്യ 2,129.(29.7) എന്നീ കേന്ദ്രഭരണ പ്രദേശങ്ങളാണ് യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളില്‍.