09 May 2024 Thursday

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴ; ശക്തമായ കാറ്റിനു സാധ്യത

ckmnews


സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇതിന്റെ ഭാഗമായി ഡിസംബർ ഒമ്പതിനു രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം വരും ദിവസങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയെന്നു മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.എറണാകുളം ഇടുക്കി ജില്ലകളിലാണ് മുന്നറിയിപ്പിന്റെ ഭാഗമായി യെല്ലോ അലർട്ട് പ്ര‌ഖ്യാപിച്ചിരിക്കുന്നത്. 64.5 മില്ലി മീറ്റർ മുതൽ 115.5 മില്ലീ മീറ്റർ വരെ 24 മണിക്കൂറിനിടെ മഴ ലഭിക്കുമെന്നാണ് പ്രവചനം.മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വേ​ഗതയിൽ കാറ്റ് വീശുമെന്നാണ് അറിയിപ്പ്. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.എന്നാൽ ഏതു ജില്ലകളിലും മഴ മുന്നറിയിപ്പുകളൊന്നും നൽകിയിട്ടില്ല. അതേ സമയം കഴിഞ്ഞ ദിവസം മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാ തീരം തൊട്ടിരുന്നു.മിഷോങ് പൂർണമായും കരയിലേക്ക് പ്രവേശിച്ച് കഴിഞ്ഞതായി കാലാവസ്ഥ വകുപ്പ് ഇന്നലെ പറഞ്ഞിരുന്നു. ചൊവ്വാഴ്ച ഉച്ചയോടെ ആയിരുന്നു ചുഴലിക്കാറ്റ് തീരം തൊട്ടത്. മണിക്കൂറുകൾക്ക് പിന്നാലെയാണ് ചുഴലിക്കാറ്റ് പൂർണമായും കരയിലേക്ക് പ്രവേശിച്ചത്.