09 May 2024 Thursday

തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക്

ckmnews


തൃശ്ശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂർ, പുതുക്കാട് മണ്ഡലങ്ങളിൽ ആണ് നവകേരള സദസ്സ് . പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്നും കനത്ത സുരക്ഷയാണ് ജില്ലയുടെ വിവിധ ഇടങ്ങളിൽ ഒരുക്കിയിട്ടുള്ളത്. പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് ഇന്നത്തെ മന്ത്രിമാരുടെ പ്രഭാത നടത്തം. ഹൈക്കോടതി പരാമർശത്തെ തുടർന്ന് പുത്തൂർ സുവോളജിക്കൽ പാർക്കിൽ നിന്ന് നവ കേരളത്തിൻ്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശ്ശൂർ ജില്ലയിലെ പരിപാടികൾ അവസാനിക്കും. തൃശ്ശൂർ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം.