09 May 2024 Thursday

രാജ്യത്ത് തേയില ഉത്പാദനത്തില്‍ വൻ വര്‍ദ്ധനവ്

ckmnews

തേയില ഉത്പാദനം കഴിഞ്ഞ വര്‍ഷങ്ങളെക്കാള്‍ 12.06 ശതമാനമാണ് വര്‍ദ്ധിച്ചിരിക്കുന്നത്. ഈ വര്‍ഷം 182.84 ദശലക്ഷം കിലോഗ്രാം തേയിലയാണ് രാജ്യത്ത് ഉത്പാദിപ്പിച്ചിരിക്കുന്നത്അസാമാണ് തേയില ഉത്പാദനത്തില്‍ മുൻപന്തിയില്‍ നില്‍ക്കുന്നത്.


രാജ്യത്തില്‍ ഏറ്റവുമധികം തേയില ഉത്പാദിപ്പിക്കുന്ന സംസ്ഥാനമായ അസം കഴിഞ്ഞ മാസത്തെക്കാള്‍ 104.26 ദശലക്ഷം കിലോഗ്രാമാണ് ഇപ്രാവശ്യം ഉത്പാദിപ്പിച്ചിരിക്കുന്നത്. 2022-ല്‍ ഇത് 90.72 ദശലക്ഷം കിലോയായിരുന്നു. ഗ്രീൻ ടീ ഉത്പാദനവും രാജ്യത്തില്‍ വൻ തോതില്‍ വര്‍ദ്ധിച്ചിരിക്കുകയാണ്. 2022-ല്‍ 78.19 ദശലക്ഷത്തില്‍ നിന്നും 2023-ല്‍ 95.24 ദശലക്ഷം കിലോഗ്രാമാണ് രാജ്യത്തുടനീളം ഗ്രീൻ ടീക്കായുള്ള തേയില ഉത്പാദിപ്പിച്ചിരിക്കുന്നത്.