09 May 2024 Thursday

സംസ്ഥാന സ്കൂൾ ശാസ്​ത്രോത്സവം: മലപ്പുറം മുന്നിൽ മത്സരം തുടരുന്നു

ckmnews



തി​രു​വ​ന​ന്ത​പു​രം:ത​ല​സ്ഥാ​ന ന​ഗ​രി​ക്ക്​ ശാ​സ്​​ത്ര വി​സ്മ​യ​ങ്ങ​ളു​ടെ പു​തി​യ കാ​ഴ്ച​ക​ളൊ​രു​ക്കി 55ാമ​ത് സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വം ര​ണ്ട് ദി​ന​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ൾ മ​ല​പ്പു​റം ജി​ല്ല​യു​ടെ മു​ന്നേ​റ്റം. 311 പോ​യ​ന്‍റു​മാ​യാ​ണ് മ​ല​പ്പു​റം കു​തി​പ്പ്​ തു​ട​രു​ന്ന​ത്. കോ​ഴി​ക്കോ​ടും (302), തൃ​ശൂ​രും (298) ആ​ണ്​ ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ. ആ​തി​ഥേ​യ​രാ​യ തി​രു​വ​ന​ന്ത​പു​രം അ​ഞ്ചാം സ്ഥാ​ന​ത്താ​ണ്. 50 ഇ​ന​ങ്ങ​ളി​ല്‍ വെ​ള്ളി​യാ​ഴ്ച മ​ത്സ​ര​ങ്ങ​ള്‍ പൂ​ർ​ത്തി​യാ​യി. സ്കൂ​ൾ ത​ല​ത്തി​ൽ 52 പോ​യ​ൻ​റു​മാ​യി വ​യ​നാ​ട് മാ​ന​ന്ത​വാ​ടി​ ​ഗ​വ. വി.​എ​ച്ച്.​എ​സ്.​എ​സാ​ണ് മു​ന്നി​ൽ.


50 പോ​യ​ൻ​റു​മാ​യി പാ​ല​ക്കാ​ട്​ വാ​ണി​യാം​കു​ളം ടി.​ആ​ർ.​കെ എ​ച്ച്.​എ​സ്.​എ​സാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. 48 പോ​യ​ൻ​റു​മാ​യി ആ​ല​പ്പു​ഴ പൂ​ങ്ക​വ്​ എം.​ഐ.​എ​ച്ച്.​എ​സും 46 പോ​യ​ൻ​റു​മാ​യി കോ​ഴി​ക്കോ​ട്​ മേ​മു​ണ്ട എ​ച്ച്.​എ​സ്.​എ​സും പി​ന്നാ​ലെ​യു​ണ്ട്. സ്പെ​ഷ​ൽ സ്കൂ​ൾ പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള, ശാ​സ്ത്ര, സാ​മൂ​ഹി​ക ശാ​സ്​​ത്രം,​ ഗ​ണി​ത​ശാ​സ്ത്രം, സ്റ്റി​ൽ, വ​ർ​ക്കി​ങ് മോ​ഡ​ൽ, ഐ.​ടി മേ​ള വി​ഭാ​​ഗ​ങ്ങ​ളി​ലാ​ണ് വെ​ള്ളി​യാ​ഴ്​​ച​ മ​ത്സ​രം ന​ട​ന്ന​ത്. ശ​നി​യാ​ഴ്​​ച ഇ​തേ വി​ഭാ​​ഗ​ത്തി​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കും. ശാ​സ്ത്രോ​ത്സ​വ​ത്തി​ന് ‍ഞാ​യ​റാ​ഴ്ച കൊ​ടി​യി​റ​ങ്ങും.