08 May 2024 Wednesday

ശക്തൻ സ്റ്റാൻഡിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസ്;പ്രതികൾക്ക് ഏഴ് വർഷം വീതം കഠിന തടവും ലക്ഷം രൂപ പിഴയും

ckmnews


തൃശൂർ ശക്തൻ സ്റ്റാൻഡിൽ യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശികൾക്ക് ഏഴ് വർഷം വീതം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. തമിഴ്നാട് കന്യാകുമാരി സ്വദേശി രാജ് (സത്യരാജ്-32), പാലക്കാട് വാഴക്കാക്കുടം സ്വദേശി ബാബു (36) എന്നിവരെയാണ്  തൃശൂർ ഒന്നാം അഡി. ജില്ലാ ജഡ്ജ് കെ. ഇ. സ്വാലിഹ് ശിക്ഷിച്ചത്. നെല്ലിയാംപതി സ്വദേശി ചന്ദ്രമല എസ്റ്റേറ്റ് സ്വദേശി ജയനെ (40) ആണ് കൊലപ്പെടുത്തിയത്. 2022 ഫെബ്രുവരി 16 നു രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. ശക്തൻ സ്റ്റാൻഡിൽ വെച്ച് കൂടെയുള സ്തീകളെ കളിയാക്കി ഉപദ്രവിക്കാൻ ശ്രമിച്ചു എന്നാരോപിച്ച് ക്രൂരമായി മർദിക്കുയായിരുന്നു. മർദനത്തിന് ശേഷം ഇയാളെ ഉപേക്ഷിച്ച് ഇരുവരും കടന്നു.



ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കെ മരിച്ചു. ഡി.എൻ.എ ടെസ്റ്റ് നടത്തിയാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. തൃശൂർ ഈസ്റ്റ് സി.ഐ ലാൽ കുമാർ കേസ് രജിസ്റ്റർ ചെയ്ത് നടത്തിയ അന്വേഷണത്തിൽ സി.സി.ടി.വി ദൃശ്യങ്ങളും ഡി.എൻ.എ പരിശോധന അടക്കമുള്ള ശാസ്ത്രീയ തെളിവുകളും നിർണായകമായി. ദൃക്സാക്ഷിളെല്ലാം കൂറുമാറിയ കേസിന്റെ വിചാരണയിൽ ശാസ്ത്രിയ തെളിവുകൾ നിർണായകമായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 19 സാക്ഷിളെ വിസ്തരിച്ചു.

45 ഓളം തെളിവുകളും ഹാജരാക്കി. പ്രോസിക്യൂഷന് വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ:കെ.ബി. സുനിൽ കുമാർ പബ്ലിക് പ്രോസിക്യൂട്ടർ  ലിജി മധു എന്നിവർ ഹാജരായി.