09 May 2024 Thursday

ചികിത്സയിൽ കഴിയുന്ന നടൻ വിജയകാന്തിന്റെ ആരോഗ്യനിലയിൽ ആശങ്ക

ckmnews


തമിഴ് നടനും ദേശീയ മുർപ്പോക്ക് ദ്രാവിഡ കഴകം (ഡിഎംഡികെ) സ്ഥാപകനുമായ വിജയകാന്തിന്റെ (Vijayakanth) ആരോഗ്യനിലയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ നേരിയ ആശങ്ക. ദീർഘനാളത്തെ ആശുപത്രിവാസം ആവശ്യമായിവരും

കടുത്ത ജലദോഷത്തിന്റെയും ചുമയുടെയും ലക്ഷണങ്ങളോടെ ഈ മാസം ആദ്യം ചെന്നൈയിലെ എംഐഒടി ആശുപത്രിയിൽ പ്രവേശിപ്പിച്ച 71-കാരനായ നടൻ 14 ദിവസം കൂടി മെഡിക്കൽ മേൽനോട്ടത്തിൽ തുടരുമെന്ന് പ്രസ്താവനയിൽ പറയുന്നു.

വിജയകാന്തിന്റെ ആരോഗ്യനിലയിൽ മൊത്തത്തിൽ പുരോഗതിയുണ്ടെങ്കിലും കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്നും ശ്വാസകോശ സംബന്ധമായ ചികിത്സയിൽ സഹായം ആവശ്യമാണെന്നും ആശുപത്രി അറിയിച്ചു. ‘അദ്ദേഹം ഉടൻ സുഖം പ്രാപിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. അതിനാൽ, അദ്ദേഹത്തിന് 14 ദിവസത്തെ ആശുപത്രി വാസം ആവശ്യമുണ്ട്’ എന്ന് ആശുപത്രിയിൽ നിന്നുള്ള പ്രസ്താവനയിൽ പറയുന്നു